കൊച്ചി: ബംഗളൂരു ആസ്ഥാനമായ ഗോ ഡിജിറ്റ് ജനറൽ ഇൻഷ്വറൻസ് പ്രഥമ ഓഹരി വില്പന നാളെ ആരംഭിക്കും. 1,125 കോടി രൂപയുടെ പുതിയ ഓഹരികളും പ്രമോട്ടർമാരുടെയും മറ്റു നിക്ഷേപകരുടേയും കൈവശമുള്ള 5.47 കോടി ഓഹരികളുമാണ് ഐ. പി. ഒയിലൂടെ വിറ്റഴിക്കുന്നത്. മേയ് 17ന് ഐ. പി. ഒ ക്ലോസ് ചെയ്യും. 258 രൂപ മുതൽ 272 രൂപ വരെയാണ് ഓഹരിയുടെ നിശ്ചിത വില. ഇൻഷുറൻസ് രംഗത്ത് ഡിജിറ്റൽ ഇൻഷ്വറൻസ് സേവനങ്ങൾക്ക് മുൻഗണന നൽകുന്ന ഗോ ഡിജിറ്റ് കാമേഷ് ഗോയലിന്റെ നേതൃത്വത്തിൽ 2017ലാണ് ആരംഭിച്ചത്.