kavya

കൊച്ചി: സമസ്തകേരള സാഹിത്യപരിഷത്ത് എറണാകുളം ലൈബ്രറിയിൽ സംഘടിപ്പിച്ച കാവ്യസദസ് പ്രൊഫ.പി.എൻ. വിഷ്ണുരാതൻ ഉദ്ഘാടനം ചെയ്തു. കവിസമാജം പ്രസിഡന്റ് അ‌ഡ്വ. എം.കെ. ശശീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജി.കെ. പിള്ള, വി.എൻ. രാജൻ, ഡോ. പൂജാ പി. ബാലസുന്ദരം, പൂച്ചാക്കൽ ഷാഹുൽ, ആശാലത, വി.എൻ. രാജൻ, അക്ബർറുക്കിയ, ടി.എൻ. സതീഷ് കുമാർ, നൂറുൾ അമീൻ, വിജയൻ തൈക്കൂട്ടത്തിൽ, ബിമൽ കുമാർ, പി.എസ്. ഷഹീർ അലി, കെ.ആർ. സുശീലൻ, എ. ശ്രീകല, പ്രശാന്തി ചൊവ്വര തുടങ്ങിയവർ കവിത അവതരിപ്പിച്ചു. പ്രശാന്തി ചൊവ്വര സ്വാഗതവും നൂറുൾ അമീൻ നന്ദിയും പറഞ്ഞു.