germany

കൊച്ചി: ജർമ്മനിയിലേയ്ക്ക് തൊഴിൽ നൈപുണ്യമുള്ളവരുടെ കുടിയേറ്റം പ്രോത്സാഹിപ്പിക്കാൻ ന്യൂഡൽഹിയിലെ ഗോഥെ ഇൻസ്റ്റിറ്റ്യൂട്ടിന്റെ മാക്‌സ് മുള്ളർ ഭവനും തിരുവനന്തപുരത്തെ ഗോഥെ സെൻട്രവും പരിചയപ്പെ‌‌ടുത്തൽ പരിപാടി സംഘടിപ്പിക്കുന്നു.

താമസവും ജോലിയും സംബന്ധിച്ച് ജർമ്മനിയുടെ വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലെ പ്രൊറെക്കഗ്‌നീഷനുമായി സഹകരിച്ച് എറണാകുളം സൗത്തിലെ ചാവറ കൾപ്പച്ചറൽ സെന്ററിലെ ഗോഥെ സെൻട്രത്തിൽ നാളെയും തിരുവനന്തപുരത്ത് 17നും വൈകിട്ട് 3.30 മുതലാണ് പരിപാടി. 150 പേർക്കാണ് അവസരം. പ്രവേശനം സൗജന്യമാണ്. രജിസ്റ്റർ ചെയ്യാൻ. events@goethe-zentrum.org. വിസ സംബന്ധിച്ച വിവരങ്ങൾ, ബ്ലു കാർഡ് യോഗ്യത, പ്രൊഫഷണൽ യോഗ്യതകളുടെ അംഗീകാരം, ഇമിഗ്രേഷൻ നിയമങ്ങളിലെ മാറ്റങ്ങൾ എന്നിവ ചർച്ച ചെയ്യും.