കടവന്ത്ര: എസ്.എൻ.ഡി.പി യോഗം കടവന്ത്ര ശാഖയിലെ ഡോ. പല്പു കുടുംബ യൂണിറ്റിന്റെ 121-ാമത് കുടുംബയോഗം മട്ടലിൽ ഭഗവതി ക്ഷേത്ര ഹാളിൽ കൺവീനർ
എൻ.കെ. സദാനന്ദന്റെ അദ്ധ്യക്ഷതയിൽ ചേർന്നു.
മാനേജിംഗ് ട്രസ്റ്റി കെ.കെ. മാധവൻ ആമുഖപ്രസംഗം നടത്തി. ശാഖാ പ്രസിഡന്റ് ജവഹരി നാരായണൻ, ട്രഷറർ പി.വി. സാംബശിവൻ, വൈസ് പ്രസിഡന്റ് എ.എം ദയാനന്ദൻ, വനിതാസംഘം പ്രസിഡന്റ് ഭാമ പത്മനാഭൻ, ശിവാനന്ദൻ കോമളാലയം, ജനാർദ്ദനൻ, സിന്ധു ജയേഷ്, ആശാ ബൈജു എന്നിവർ സംസാരിച്ചു.