കടവന്ത്ര: എസ്.എൻ.ഡി.പി യോഗം കടവന്ത്ര ശാഖയിലെ ആർ. ശങ്കർ കുടുംബയോഗം വിനോഭനഗറിലെ പി. എസ്. പ്രിസിമോന്റ വസതിയിൽ ചേർന്നു. കൺവീനർ അനിതാ രവി അദ്ധ്യക്ഷത വഹിച്ചു. പി.എസ്. പ്രസിമോൻ സ്വാഗതം ആശംസിച്ചു.
പരേതരായ കെ.എം. അനന്തൻ, കെ.കെ.പ്രകാശൻ എന്നിവരെ എം. ഭദ്രൻ അനുസ്മരിച്ചു. മാനേജിംഗ് ട്രസ്റ്റി കെ.കെ. മാധവൻ, സനോജ് അനന്തൻ, മണി വിജയൻ, പി.വി. അശോകൻ, വിനോദിനി, ജീവസനോജ്, രാധിക വിനോദ്, അനില സുനിൽകുമാർ, ആദർശ് പ്രിസിമോൻ, പി.എസ്. പ്രിസിമോൾ, ജയ നാരായണൻ എന്നിവർ സംസാരിച്ചു.