കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷൻ (കെ.എം.എ) പ്രൊഫ. കെ.ടി. ചാണ്ടി സ്മാരകപ്രഭാഷണം സംഘടിപ്പിച്ചു. മാനേജ്‌മെന്റ് മെന്റർ വി.കെ മാധവ് മോഹൻ പ്രഭാഷണം നടത്തി.
കോട്ടയം സെന്റ് ഗിറ്റ്‌സ് കോളേജ് ഒഫ് എൻജിനീയറിംഗ് വൈസ് പ്രിൻസിപ്പൽ ഡോ. റോജി ജോർജ് അനുസ്മരണ പ്രസംഗം നടത്തി. കെ.എം.എ പ്രസിഡന്റ് എ. ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എ.സി.കെ നായർ ചടങ്ങിൽ പങ്കെടുത്തു.