
തൃപ്പൂണിത്തുറ: എരൂർ എൻ.എസ്.എസ് കരയോഗത്തിന്റെ 59-ാമത് വാർഷിക പൊതുയോഗത്തിൽ പ്രസിഡന്റ് കെ.എ. ഉണ്ണിത്താൻ അദ്ധ്യക്ഷനായി. കഴിഞ്ഞ സാമ്പത്തിക വർഷത്തെ വരവ് ചെലവ് കണക്കുകളും 2024-25 സാമ്പത്തിക വർഷത്തെ ബഡ്ജറ്റും ട്രഷറർ വിനോദ് കണ്ണിക്കത്ത് അവതരിപ്പിച്ചു. കരയോഗം സെക്രട്ടറി സി.ആർ. രാമചന്ദ്രൻ, വൈസ് പ്രസിഡന്റ് അനൂപ് ജി. മേനോൻ, ജോ. സെക്രട്ടറി പി.വി. രാജേന്ദ്രൻ, സാംസ്കാരിക സമിതി കൺവീനർ ടി.എൻ. ഹരിഹരൻ, സീനിയർ സിറ്റിസൺ ഫോറം കൺവീനർ കെ. വേണു കുമ്പയിൽ എന്നിവർ സംസാരിച്ചു.