കൊച്ചി: ദേശീയപാത 66ൽ പറവൂർ പുഴയ്ക്ക് കുറുകെയുള്ള പാലം ഉൾപ്പെടെ നിർമ്മാണങ്ങളിലെ അശാസ്ത്രീയത പരിഹരിക്കാൻ സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് സ്ഥലം എം.എൽ.എയും പ്രതിപക്ഷ നേതാവുമായ വി.ഡി സതീശൻ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിക്കും കത്ത് നൽകിയിരുന്നു.

പറവൂർ പുഴയ്ക്ക് കുറുകെ പണിയുന്ന പാലത്തിന്റെ ഉയരക്കുറവ് മുസിരിസ് ജലപാതയ്ക്കും മത്സ്യബന്ധന ബോട്ടുകളുടെ യാത്രയ്ക്കും തടസം സൃഷ്ടിക്കും. മൂത്തകുന്നം പാലത്തിന്റെ ഉയരക്കുറവ് ബോട്ടുയാത്ര പ്രതിസന്ധിയിലാക്കി.
ജല അതോറിറ്റിയിയുടെ പൈപ്പുകൾ മുറച്ചതിനാൽ കുടിവെള്ള വിതരണം തടസപ്പെടുന്നു. മുറിച്ചുമാറ്റിയ പൈപ്പുകൾക്ക് പകരം സംവിധാനങ്ങൾ ഒരുക്കാത്തതിനാൽ കുടിവെള്ളക്ഷാമം രൂക്ഷമായി. വൈദ്യുതി ലൈനുകൾ റോഡിനു കുറുകെ സ്ഥാപിക്കാൻ സാധിക്കാത്തതിനാൽ വിതരണവും തടസപ്പെട്ടു. സർവീസ് റോഡുകൾ അടഞ്ഞതിനാൽ ഗ്രാമീണ റോഡുകളിൽ നിന്ന് സർവീസ് റോഡിലേക്ക് കയറാൻ കഴിയുന്നില്ല. വെള്ളപ്പൊക്ക സാദ്ധ്യത നിലനിൽക്കുന്ന പ്രദേശങ്ങളിൽ മഴ പെയ്ത്താൽ പ്രത്യാഘാതങ്ങളുണ്ടാകും.
ആവശ്യങ്ങൾ
രണ്ടു പാലത്തിന്റെയും ഉയരം കൂട്ടുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണം.

2. ദേശീയപാതാ അതോറിട്ടിയുമായി ബന്ധപ്പെട്ട് ഗതാഗത പ്രശ്‌നങ്ങൾ പരിഹരിക്കണം