കോലഞ്ചേരി: വെങ്ങോലയിൽ വീട്ടിൽ കയറി അക്രമം നടത്തിയതായ പരാതിയിൽ പെരുമ്പാവൂർ പൊലീസ് കേസെടുത്ത കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡന്റ് എം.വി. നിതമോൾ രാജി വയ്ക്കണം എന്നാവശ്യപ്പെട്ട് സി.പി.എമ്മിന്റെ നേതൃത്വത്തിൽ ഇന്ന് പഞ്ചായത്ത് ഓഫീസ് മാർച്ച് നടക്കും. രാവിലെ 10 ന് മോറക്കാലയിൽ സി.പി.എം കോലഞ്ചേരി ഏരിയ സെക്രട്ടറി സി.കെ. വർഗീസ് ഉദ്ഘാടനം ചെയ്യും.