padam

കൊച്ചി: ജില്ലയിലെ വോട്ടെണ്ണലിന് മുന്നോടിയായുള്ള ക്രമീകരണങ്ങൾ ചീഫ് ഇലക്ടറൽ ഓഫീസർ സഞ്ജയ് കൗളിന്റെ നേതൃത്വത്തിൽ വിലയിരുത്തി. കൊച്ചി സർവകലാശാലയിലെ വോട്ടെണ്ണൽ കേന്ദ്രം ഉന്നത ഉദ്യോഗസ്ഥർക്കൊപ്പം അദ്ദേഹം സന്ദർശിച്ചു. കുസാറ്റിലെ വിവിധ വോട്ടെണ്ണൽ ഹാളുകൾ പരിശോധിച്ച അദ്ദേഹം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശങ്ങൾ കൈമാറി. തുടർന്ന് കളക്ടറേറ്റ് സ്പാർക്ക് ഹാളിൽ അവലോകന യോഗം ചേർന്നു. വോട്ടെണ്ണൽ സംബന്ധിച്ച ഓരോ മണ്ഡലത്തിലെയും ഉപവരണാധികാരികൾക്ക് ആവശ്യമായ നിർദേശങ്ങൾ നൽകി. ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ആശ സി. എബ്രഹാം എന്നിവരും വോട്ടെണ്ണൽ കേന്ദ്രം സന്ദർശനത്തിലും തുടർന്ന് നടന്ന യോഗത്തിലും പങ്കെടുത്തു.