nagarasaba

മൂവാറ്റുപുഴ: മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി മൂവാറ്റുപുഴ നഗരസഭയിൽ ആഴ്ചയിൽ ഒരു ദിവസം ഡ്രൈ ഡേ നടപ്പാക്കും. വെള്ളിയാഴ്ചകളിൽ സ്ഥാപനങ്ങളിലും ശനിയാഴ്ചകളിൽ ഓഫീസുകളിലും ഞായറാഴ്ചകളിൽ വീടുകളിലുമാണ് ഡ്രൈ ഡേ നടപ്പാക്കുക. കൊതുകു വ‌ളരുന്ന സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതും മാലിന്യങ്ങൾ നിക്ഷേപിക്കുന്നതും കുറ്റകരമാണന്ന് നഗരസഭ ചെയർമാൻ പി.പി. എൽദോസ് പറഞ്ഞു. ശുചീകരണം കാര്യക്ഷമമായി നടപ്പാക്കുന്നതിന് ഇന്നലെ മുനിസിപ്പൽ ടൗൺഹാളിൽ പരിശീലനവും ശിൽപശാലയും സംഘടിപ്പിച്ചു. മൂവാറ്റുപുഴ ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. അനിത ബാബു, ഡോ. ദീപ എന്നിവർ ക്ലാസുകൾ നയിച്ചു. പൊതുജന പങ്കാളിത്തതോടെ 16ന് നഗരത്തിലും 18,19 തിയതികളിൽ വാ‌‌ർഡുകളിലും ശുചീകരണം നടത്തും.