മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്തിലെ തട്ടുപറമ്പ് മുസ്ലിം ജമാഅത്തിൽ സോളാർ പദ്ധതി കമ്മീഷൻ ചെയ്തു. 10 കിലോ വാട്ട് വരുന്ന പദ്ധതി 490,000 രൂപയ്ക്കാണ് പൂർത്തീകരിച്ചത്. സോളാർ പദ്ധതി തട്ടുപറമ്പ് ജമാഅത്ത് ഇമാം ഫൈസൽ ബാഖവി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കബീർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.എ. അനസ്, കമ്മിറ്റി അംഗങ്ങളായ പി .എസ്. നാസർ, സി.എം. ഹനീഫ, സുൽഫിക്കർ കൊളത്താപ്പിള്ളി, കെ.എച്ച്. നവാസ്, വി.കെ റഷീദ്, കെ.എ. സൈനുദ്ദീൻ, മൈതീൻ മുസ്‌ലിയാർ, മുഹമ്മദ് ലാൽ, കെ.എസ്. ഉമ്മർ, ലത്തീഫ് വാഴച്ചാൽ എന്നിവർ പങ്കെടുത്തു.