മൂവാറ്റുപുഴ: റാക്കാട് സെന്റ് മേരിസ് യാക്കോബൈറ്റ് സിറിയൻ കത്തീഡ്രൽ നേർച്ചപ്പള്ളിയിൽ ഇടവക സംഗമവും കുടുംബയൂണിറ്റുകളുടെ സംയുക്ത വാർഷികവും സഭാ വൈദിക ട്രസ്റ്റി ഫാ. റോയി കട്ടച്ചിറ ഉദ്ഘാടനം ചെയ്തു. വികാരി ഫാ. സാജു കെ. മത്തായി അദ്ധ്യക്ഷനായി. സഹ വികാരി ഫാ. ഗീവർഗീസ് പൂക്കുന്നേൽ, കമാൻഡർ സി.കെ. ഷാജി, ട്രസ്റ്റിമാരായ ബേബി തോമസ്, ഷാജി ഐസക്, സഭാ വർക്കിംഗ് കമ്മിറ്റി മെമ്പർ ജെയിംസ് ജോൺ, സൺഡേസ്കൂൾ ഹെഡ്മാസ്റ്റർ എൻ.സി. പൗലോസ്, സിനുമോൻ ടി. ഏലിയാസ്, സുജിത്ത് പൗലോസ്, എം.എ. ജോസ്, മേരി വർഗീസ്, ബേസിൽ ബാബു എന്നിവർ പ്രസംഗിച്ചു. കലാപരിപാടികളും നടന്നു.