padam

കൊച്ചി: കേരള ഇലക്ട്രിസിറ്റി വർക്കേഴ്‌സ് ഫെഡറേഷൻ (കെ.ഇ.ഡബ്ല്യൂ.എഫ്) 22-ാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി നടന്ന എറണാകുളം ഡിവിഷൻ സമ്മേളനം ഇലക്ട്രിസിറ്റി വർക്കേഴ്‌സ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എ.എം. ഷിറാസ് ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡന്റ് ഫെർഡിനാന്റ് ദൗരോ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായി സതീഷ് കുമാർ. എ.എൻ. (ഡിവിഷൻ സെക്രട്ടറി ), ഗായത്രീ ദേവി (ഡിവിഷൻ പ്രസിഡന്റ് ), റീനു മാത്യു (ട്രഷറർ), ബിജു.കെ.ആർ,ദീപാ സിൽവസ്റ്റർ (വൈസ് പ്രസിഡന്റുമാർ), സി.എക്‌സ്. ആന്റണി, എം.എസ്. ശ്രീലൻ (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു. സർവീസിൽ നിന്ന് വിരമിച്ചവർക്ക് യാത്ര അയപ്പ് നൽകി.