ഫോർട്ട്കൊച്ചി: കുട്ടികളുടെ പാർക്കിൽ അശാസ്ത്രീയ നിർമ്മാണമെന്ന പരാതിയെ തുടർന്ന് മഹാത്മാ പ്രവർത്തകർ തടഞ്ഞു. പ്രവർത്തകരായ ഷമീർ വളവത്ത്, ആർ.ബഷീർ, സുജിത്ത് മോഹനൻ എന്നിവർ ചേർന്ന് പാർക്കിലെ ചുറ്റുമതിൽ നിർമ്മാണമാണ് തടഞ്ഞത്. കോൺക്രീറ്റ് മിക്സ് ചെയ്യാതെയാണ് ചുറ്റുമതിൽ നിർമ്മാണം നടത്തുന്നതെന്നായിരുന്നു പരാതി. പ്രതിഷേധത്തെ തുടർന്ന് സി.എസ്.എം.എൽ. അധികൃതരുമായി നടത്തിയ ചർച്ചയിൽ പ്രവൃത്തി നിറുത്തിവച്ചു.