cpm-paravur

പറവൂർ: പറവൂർ നഗരസഭ ദുർഭരണത്തിനെതിരെയും മാലിന്യ പ്രശ്നത്തിന് പരിഹാരം കാണുക, മഴക്കാലപൂർവ ശുചീകരണം അടിയന്തിരമായി ആരംഭിക്കുക, മുടങ്ങിക്കിടക്കുന്ന സഞ്ചരിക്കുന്ന ആശുപത്രി ഉടൻ ആരംഭിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചും സി.പി.എമ്മിന്റെ നേതൃത്വത്തിൽ നഗരസഭ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ഏരിയ സെക്രട്ടറി ടി.ആർ. ബോസ് ഉദ്ഘാടനം ചെയ്തു. എം.പി. ഏയ്ഞ്ചൽസ് അദ്ധ്യക്ഷത വഹിച്ചു. ടി.വി. നിഥിൻ, സി.പി. ജയൻ, എം.ആർ. റീന എന്നിവർ സംസാരിച്ചു.