teacher

കൊച്ചി: പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി നടത്തുന്ന അവധിക്കാല അദ്ധ്യാപക സംഗമത്തിന് തുടക്കം. ജില്ലാതല ഉദ്ഘാടനം ഇടപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ പൊതു വിദ്യാഭ്യാസ ഉപ ഡയറക്ടർ ഹണി. ജി. അലക്‌സാണ്ടർ നിർവഹിച്ചു. സമഗ്ര ശിക്ഷ കേരളം എറണാകുളം ജില്ല പ്രോജക്ട് കോ ഓർഡിനേറ്റർ ബിനോയ് കെ. ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ അദ്ധ്യാപക ശാക്തീകരണം ചുമതല വഹിക്കുന്ന ജില്ലാ പ്രോഗ്രാം ഓഫീസർ വി.ആർ ദീപ ദേവി, ഡയറ്റ് പ്രിൻസിപ്പൾ ജി.എസ്. ദീപ, കൈറ്റ് ജില്ലാ കോ ഓഡിനേറ്റർ സ്വപ്ന കെ. നായർ, എറണാകുളം ഡി.ഇ.ഒ. ഇൻ ചാർജ് അനൂപ് തുടങ്ങിയവർ സംസാരിച്ചു.