കാലടി : പുതിയേടം സഹകരണ ബാങ്കിന്റെ സ്റ്റുഡന്റ്‌സ് മാർക്കറ്റ് പ്രവർത്തനം തുടങ്ങി. ബാങ്ക് പ്രസിഡന്റ് ടി.എ. ശശി ഉദ്ഘാടനം ചെയ്തു. ബാങ്ക് മുൻ പ്രസിഡന്റ് എം.ജി. ഗോപിനാഥ് അദ്ധ്യക്ഷനായി. ഭരണ സമിതി അംഗങ്ങളായ എം.ജി. ശ്രീകുമാർ, പി.പി. പൗലോസ്, കെ.പി.ശിവൻ, വി.ഒ. പത്രോസ്, കെ.യു . അലിയാർ, ഷീജ രാജൻ, ബാങ്ക് സെക്രട്ടറി എം.ബി. സിനി എന്നിവർ പങ്കെടുത്തു. സ്‌കൂൾ ബാഗുകൾ, കുടകൾ, നോട്ടുബുക്കുകൾ തുടങ്ങിയ പഠനോപകരണങ്ങൾ വിലക്കുറവിൽ മാർക്കറ്റിലൂടെ വിതരണം ചെയ്യും.