നെടുമ്പാശേരി: എസ്.എൻ.ഡി.പി യോഗം ചെങ്ങമനാട് ശാഖ കുളവൻകുന്ന് സഹോദരൻ അയ്യപ്പൻ പ്രാർത്ഥന കുടുംബ യൂണിറ്റ് മാതൃദിനത്തോടനുബന്ധിച്ച് മുതിർന്ന അംഗം ചന്ദ്രിക ഗോപിയെ ആദരിച്ചു. ശാഖ സെക്രട്ടറി കെ.ഡി. സജീവൻ പൊന്നാടയണിയിച്ചു. എസ്.എസ്.എൽ.സിക്ക് എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ അതുല്യ മധുവിനെയും ആദരിച്ചു. ചിന്നു അജീഷ് അദ്ധ്യക്ഷത വഹിച്ചു. കുടുംബ യൂണിറ്റ് കൺവീനർ ശ്രീജ മധു, യൂത്ത് മൂവ്മെന്റ് കേന്ദ്ര സമിതി ജോയിന്റ് സെക്രട്ടറി അമ്പാടി ചെങ്ങമനാട്, പി.കെ. പത്മനാഭൻ എന്നിവർ സംസാരിച്ചു.