കാലടി: ഫുട്ബാളിന്റെ സ്വപ്ന നഗരമായ മാഞ്ചസ്റ്ററിലേക്ക് പറക്കാനൊരുങ്ങി ജോഷ്വോ. കാഞ്ഞൂർ പഞ്ചായത്തിലെ ചെങ്ങൽ കുരിശിങ്കൽ ഷിബുവിന്റെ മകൻ ജ്വോഷോയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് താരമാകാൻ ഒരുങ്ങുന്നത്. കൊച്ചിയിൽ നടന്ന ട്രയൽസിൽ 100 പേരിൽ നിന്നാണ് ജോഷ്വോ തിരഞ്ഞെടുക്കപ്പെട്ടത്. പൂനെയിൽ നടക്കുന്ന ട്രയൽസിലും തിരഞ്ഞെടുക്കപ്പെട്ടാൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് പോകാനാകും. ഫുട്ബാളിനൊപ്പം പഠനത്തിലും മികവു പുലർത്തുന്ന ഈ പത്താം ക്ലാസുകാരൻ കാഞ്ഞൂർ സെൻ്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്.