ആലുവ: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും സഹകരണത്തോടെ എടത്തല എം.ഇ.എസ് എം.കെ. മക്കാർ പിള്ള കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിൽ മെയ് 18ന് രാവിലെ 10 മുതൽ മെഗാ തൊഴിൽ മേള സംഘടിപ്പിക്കുമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ ഡി.എസ്. ഉണ്ണിക്കൃഷ്ണൻ, കോളേജ് പ്രിൻസിപ്പൽ ഡോ. ആർ. മുരുകൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
തൊഴിൽ മേളയിൽ 25 കമ്പനികളിലായി 500ൽ അധികം തൊഴിലവസരങ്ങളിലേക്ക് മുഖാമുഖം നടക്കും. പത്താം ക്ലാസ് മുതൽ യോഗ്യതയുള്ള പരിചയസമ്പന്നനായവർക്കും അല്ലാത്തവർക്കും അപേക്ഷിക്കാം. തൊഴിൽ മേളയിൽ പങ്കെടുക്കാൻ www.empekm.in എന്ന വിലാസത്തിൽ രജിസ്റ്റർ ചെയ്യാം. ഫോൺ: 9895305189, 9946097246, 9946208901, 8301040684.