കാലടി: എം.കെ. വാര്യർ നാടകാലയം സംഘടിപ്പിക്കുന്ന നാടക കളരിക്ക് തിരുവൈരാണിക്കുളത്ത് തുടക്കമായി. 10 മുതൽ 17 വയസുള്ളവർക്കാണ് പ്രവേശനം. രണ്ട് ദിവസത്തെ നാടക കളരി തിരുവൈരാണിക്കുളം അകവൂർ പ്രൈമറി സ്കൂൾ ഹാളിൽ നാടകാലയം പ്രസിഡന്റ് പി. നാരായണൻ ഉദ്ഘാടനം ചെയ്തു. നാടകകൃത്ത് ശ്രീമൂലനഗരം മോഹനൻ, തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് പി.യു. രാധാകൃഷ്ണൻ, അജി പുറമന, ഡോ. ലക്ഷ്മി ആർ. നായർ, എ.എൻ. മോഹനൻ, ദിനേശ് പുറമന, കെ.ജെ. ഡേവീസ് എന്നിവർ പങ്കെടുത്തു. 32 കുട്ടികൾ കളരിയിൽ പരിശീലനത്തിനുണ്ട്.