തൃപ്പൂണിത്തുറ: കേരള ബ്രാഹ്മണസഭ തൃപ്പൂണിത്തുറ ഉപസഭയുടെ ആഭിമുഖ്യത്തില്‍ കലെെമാമണി വിശാഖ ഹരി കൃഷ്ണലീല ഹരികഥ അവതരിപ്പിച്ചു. സി.എസ് ചിൻമയി (വയലിൻ), അർജുൻ ഗണേഷ് (മുദംഗം) എന്നിവർ പക്കമേളത്തോടെ അകമ്പടിയേകി. കലൈമാമണി വിശാഖ ഹരി ഉദ്ഘാടനം ചെയ്തു. ഉപസഭ പ്രസിഡന്റ് ആർ. ഹരിഹരൻ അദ്ധ്യക്ഷനായി. ജില്ലാ വനിതാ വിഭാഗം പ്രസിഡന്റ് പ്രേമമാലിനി, യുവജന വിഭാഗം സംസ്ഥാന സമിതി അംഗം രാജ് നാരായണൻ, യുവജന വിഭാഗം ഉപസഭ പ്രസിഡന്റ് ഹൃദ്യ, കൃഷ്ണ വാധ്യാർ സെക്രട്ടറി ബാലു നാരായണന്‍, കെ.വിശ്വനാഥൻ എന്നിവർ സംസാരിച്ചു.