ആലുവ: അശോകപുരം പി.കെ.വി.എം വിദ്യാവിനോദിനി ലൈബ്രറിയുടേയും ബാലവേദിയുടേയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച കുട്ടികൾക്കായുള്ള അവധികാല ക്യാമ്പ് 'ചങ്ങാതികൂട്ടം' ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ.എ. ഷാജിമോൻ അദ്ധ്യക്ഷനായി. കുട്ടികളും വായനയും എന്ന വിഷയത്തിൽ ബാലസാഹിത്യകാരൻ ഷാജി മാലിപ്പാറ, കളികളിലൂടെ പഠിക്കാം, ടീം ബിൽഡിംഗ് എന്നീ വിഷയങ്ങളിൽ ഡോ. ജിഷ മേരി, കുട്ടികളുടെ നാടക അരങ്ങ് എന്ന വിഷയത്തിൽ എം.ആർ. സുരേന്ദ്രൻ എന്നിവർ ക്ലാസെടുത്തു.