dershanolsavam-paravur-
ശ്രീനാരായണ ദർശനോത്സവം

പറവൂർ: എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയന്റെയും 72 ശാഖായോഗങ്ങളുടെയും നേതൃത്വത്തിൽ നടത്തുന്ന ശ്രീനാരായണ ദർശനോത്സവം 18, 19 തീയതികളിൽ ചേന്ദമംഗലം കവലയിൽ യൂണിയൻ ഓഫീസിന് സമീപം തയ്യാറാക്കിയ വേദിയിൽ (കുമാരനാശാൻ നഗർ) നടക്കുമെന്ന് യൂണിയൻ ഭാരവാഹികൾ അറിയിച്ചു. 18ന് രാവിലെ ഏഴരക്ക് മൂത്തകുന്നം സുഗതൻ തന്ത്രി വേദിയിലെ പ്രത്യേകമണ്ഡപത്തിൽ ഗുരുദേവ വിഗ്രഹ പ്രതിഷ്ഠ നടത്തും. 11ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ദർശനോത്സവം ഉദ്ഘാടനം ചെയ്യും. എസ്.എൻ. ട്രസ്റ്ര് ബോ‌‌‌‌ർഡ് മെമ്പ‌ർ പ്രീതി നടേശൻ ഭദ്രദീപപ്രകാശനം നടത്തും. യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ അദ്ധ്യക്ഷനാകും. ദർശനോത്സവസന്ദേശം മന്ത്രി പി. രാജീവും ആമുഖപ്രസംഗം യോഗം ഡയറക്ടർ പി.എസ്. ജയരാജും, ഗുരുദേവസന്ദേശം യോഗം ഡയറക്ടർ എം.പി. ബിനുവും നടത്തും. നഗരസഭ പ്രതിപക്ഷനേതാവ് ടി.വി. നിഥിൻ, യൂണിയൻ സെക്രട്ടറി ഷൈജു മനയ്ക്കപ്പടി, കണ്ണൻ കൂടുകാട്, വി.എൻ. നാഗേഷ്, കെ.ബി. സുഭാഷ്, ടി.പി. രാജേഷ്, വിപിൻരാജ് ശാന്തി, അഖിൽ ബിനു, എം.ആർ. സുദർശനൻ, ഡി. പ്രസന്നകുമാർ എന്നിവർ സംസാരിക്കും. തുടർന്ന് ഫാ. ഡേവിസ് ചിറമ്മേലിന്റെ പ്രഭാഷണം. 19ന് രാവിലെ 10ന് മുൻകാല യൂണിയൻ നേതാക്കളുടെ അനുസ്മരണ സമ്മേളനം യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ അദ്ധ്യക്ഷനാകും. വൈകിട്ട് മൂന്നിന് സമാപന സമ്മേളനം യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഗുരുദേവ സന്ദേശം നൽകും. പ്രമുഖ വ്യക്തികളെ ആദരിക്കൽ പറവൂർ നഗരസഭ ചെയർപേഴ്സൺ ബീന ശശിധരനും ദർശനനോത്സവ അവലോകനം കൺവീനർ എം.കെ.ആഷിക്കും നടത്തും. തുടർന്ന് കലാപരിപാടികളും വൈകിട്ട് ആറിന് സമർപ്പണവും നടക്കും.

നാളെ വൈകിട്ട് 5ന് നീണ്ടൂർ രാമൻകുളങ്ങര ക്ഷേത്രത്തിൽ നിന്നും കൊടിമരവും, വാവക്കാട് ശാഖയിൽ നിന്നും കൊടിയും കൊടുവഴങ്ങ ശാഖയിൽ നിന്നും കൊടികയറും ഘോഷയാത്രയായെത്തി മുനിസിപ്പൽ കവലയിൽ സംഗമിക്കും. തുടർന്ന് വാദ്യമേളങ്ങളുടെ അകമ്പടിയിൽ ദർശനോത്സവ വേദിയിലെത്തിക്കും. പത്രസമ്മേളത്തിൽ യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ, സെക്രട്ടറി ഷൈജു മനയ്ക്കപ്പടി, യോഗം ഡയറക്ടർമാരായ പി.എസ്. ജയരാജ്, എം.പി. ബിനു, ഡി. ബാബു തുടങ്ങിയവർ പങ്കെടുത്തു.