kklm
കൂത്താട്ടുകുളം ശ്രീധരീയം ആയുർവേദ നേത്ര ആശുപത്രിയിൽ നടന്ന നേഴ്സസ് ദിനാഘോഷം പരിപാടിയിൽ നേഴ്സ് മാരെ ആദരിച്ചപ്പോൾ

കൂത്താട്ടുകുളം : ശ്രീധരീയം ആയുർവേദ നേത്ര ആശുപത്രി ഗവേഷണ കേന്ദ്രത്തിൽ നടന്ന നേഴ്സസ് ദിനാഘോഷം ശ്രീധരീയം എക്സിക്യൂട്ടീവ് ഡയറക്ടർ ജയശ്രീ പി. നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ചീഫ് ഫിസിഷ്യൻ ഡോ. നാരായണൻ നമ്പൂതിരി അദ്ധ്യക്ഷനായി. ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ശ്രീകാന്ത് പി. നമ്പൂതിരി, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ബിജു പ്രസാദ്, ഡോ. എൻ.പി. ശ്രീകല, ഡയറക്ടർ സുശീല പരമേശ്വരൻ എന്നിവർ സംസാരിച്ചു. മികച്ച നേഴ്സിനുള്ള പുരസ്കാരം മഞ്ജു മാധവന് നൽകി. ജിഷ ലക്ഷ്മൺ, ടി.എം. സജിനി, രജിത സോമൻ, ദീപ സിജു, മായാ രാജേഷ് എന്നിവരെ ആദരിച്ചു.