vyapa

കോലഞ്ചേരി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മഴുവന്നൂർ യൂണി​റ്റിന്റെ സിൽവർ ജൂബിലി മന്ദിരം ജില്ലാപ്രസിഡന്റ് പി.സി. ജേക്കബ് ഉദ്ഘാടനം ചെയ്തു. യൂണി​റ്റ് പ്രസിഡന്റ് ഇ.പി. സുനിൽകുമാർ അദ്ധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. എ.ജെ. റിയാസ് ഓഫീസ് ഉദ്ഘാടനം ചെയ്തു. ലൈഫ് മെമ്പർഷിപ്പ് ജില്ലാ ട്രഷറർ അജ്മൽ ചക്കുങ്ങലും പേട്രൺ മെമ്പർഷിപ്പ് നിയോജകമണ്ഡലം പ്രസിഡന്റ് കെ.എസ്. മാത്യുവും വിതരണം ചെയ്തു. പേട്രൺ മെമ്പർമാരെ ജില്ലാ വൈസ് പ്രസിഡന്റ് ജിമ്മി ചക്യാത്ത് ആദരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് സി.ജി. ബാബു, നിയോജക മണ്ഡലം സെക്രട്ടറി സോണി ആന്റണി, സംസ്ഥാന കമ്മി​റ്റി അംഗം ടി.പി. അസൈനാർ, യൂത്ത് വിംഗ് ജില്ലാ ജനറൽസെക്രട്ടറി ശ്രീനാഥ് മംഗലത്ത്, ബാബു കുരുത്തോല, കെ.എൻ. ശിവൻ, എൽദോ പി. വർഗീസ്, രഞ്ജിത് ആർ. നായർ, വി.ജി. സജീവ് എന്നിവർ സംസാരിച്ചു.