വൈപ്പിൻ: പി.എം ഫൗണ്ടേഷനും എടവനക്കാട് ഇസ്ലാമിക് വെൽഫെയർ ഫോറം നോഡൽ സെന്ററും സംയുക്തമായി എടവനക്കാട് ഫലാഹിയ മദ്രസ ഹാളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർത്ഥികൾക്ക് കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. നൂറിലധികം വിദ്യാർത്ഥികൾ പങ്കെടുത്ത ക്ലാസിന് പി.എം. ഫൗണ്ടേഷൻ കോഡിനേറ്റർ മുഹമ്മദ് ഷഫീഖ് നേതൃത്വം നൽകി. സുപ്രീം കോടതി അഭിഭാഷകനായ ജ്യൂഡ് ജയിംസ് എൽ.എൽ.ബിയുടെ സാദ്ധ്യതയെ കുറിച്ച് വിശദീകരിച്ചു. കെ.യു. അബ്ദുൾ റഷീദ്, ഡോ.മുഹമ്മദ് ഉസ്മാൻ, എം.കെ.അബ്ദുൽ സമദ്, മുഹമ്മദ് സാലിം എന്നിവർ സംസാരിച്ചു.