photo
വ്യാപാരി വ്യവസായി ഏകോപന സമിതി ഞാറക്കൽ ടൗൺ യൂണിറ്റ് വാർഷിക പൊതുയോഗം ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഞാറക്കൽ ടൗൺ യൂണിറ്റ് വാർഷിക പൊതുയോഗം ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് ഉദ്ഘാടനംചെയ്തു. യൂണിറ്റ് പ്രസിഡന്റ് പോൾ ജെ. മാമ്പിള്ളി അദ്ധ്യക്ഷനായി. ഉന്നത വിജയം നേടിയ വ്യാപാരികളുടെ മക്കൾക്ക് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. എ.ജെ. റിയാസ് അവാർഡ് വിതരണം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റുമാരായ ഡിലീറ്റ് പോൾ, ജിമ്മി ചക്യത്ത്, ജില്ലാ സെക്രട്ടറി കെ.എ. ജോസഫ്, വി.കെ. ജോയി, പി.ടി. പോൾ, ഒ.പി. ജോസ്, സി.സി. മാത്യു, കെ.വി. സേനാനി തുടങ്ങിയവർ പ്രസംഗിച്ചു.