ആലുവ: സംസ്ഥാന വ്യാപാരി വ്യവസായി സമിതി ആലുവ ഏരിയ കമ്മിറ്റി ആലുവ ജില്ലാ ആശുപത്രിയിൽ നടത്തിയ മഴക്കാല പൂർവ ശുചീകരണം സമിതി ജില്ലാ പ്രസിഡന്റ് റോബിൻ ജോൺ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് കെ.എം. ജൂഡ് അദ്ധ്യക്ഷനായി. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. സ്മിജി ജോർജ് മുഖ്യപ്രഭാഷണം നടത്തി. ഏരിയ സെക്രട്ടറി പി.എ. മുഹമ്മദ് നാസർ, ഡോ. സൂര്യ അജിത്ത്, സമിതി ജില്ലാ കമ്മിറ്റി അംഗം എം.ജി. ശിവരാമൻ, മഹിളാ സമിതി ജില്ലാ കമ്മിറ്റി അംഗം തങ്കമണി എന്നിവർ പ്രസംഗിച്ചു.