കൊച്ചി: മനുഷ്യമനസിന്റെ മനസിലുണർത്തുന്ന സനാതനമായതും അതുപോലെ താത്കാലികവുമായ പ്രശ്‌നങ്ങൾ തമ്മിലുള്ള ബന്ധങ്ങളാണ് ഗാലിബ് ഇക്ബാലിന്റെ കവിതകളിൽ പ്രതിഫലിപ്പിക്കുന്നതെന്ന് പ്രൊഫ. എം.കെ. സാനു പറഞ്ഞു. ചാവറ കൾച്ചറൽ സെന്റർ സംഘടിപ്പിച്ച ഇക്ബാൽ ഇസ്മായിൽ സേട്ടിന്റെ (ഗാലിബ് ഇക്ബാൽ സേട്ട്) ഇന്നർ റസലിംഗ് പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. മുൻ എം.പി. ഡോ. സെബാസ്റ്റിയൻ പോൾ പുസ്തകപരിചയം നടത്തി. ചാവറ കൾച്ചറൽ സെന്റർ ഫാ. അനിൽ ഫിലിപ്പ്, ഇക്ബാൽ ഇസ്മായിൽ സേട്ട് എന്നിവർ സംസാരിച്ചു.