malankara

മൂവാറ്റുപുഴ: മലങ്കര യാക്കോബൈറ്റ് സിറിയൻ സൺഡേ സ്കൂൾ അസോസിയേഷൻ മുളവൂർ സെന്റ് മേരീസ് പള്ളിയിൽ സംഘടിപ്പിച്ച വിദ്യാർത്ഥി നേതൃത്വ പരിശീലന ക്യാമ്പ് മൂവാറ്റുപുഴ മേഖലാ മെത്രാപ്പോലീത്തയും എം.ജെ.എസ്.എസ്.എ പ്രസിഡണ്ടുമായ ഡോ. മാത്യൂസ് മോർ അന്തിമോസ് ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ഏലിയാസ് വീണമാലിൽ അദ്ധ്യക്ഷനായി. എം.ജെ.എസ്.എസ്.എ ജനറൽ സെക്രട്ടറി പി.വി. ഏലിയാസ്, ട്രഷറർ എൽദോ ഐസക്, എൻ.സി. പൗലോസ്, കുര്യൻ വർഗീസ്, പോൾ സി. വർഗീസ്, ജെയ്സ് ജോൺ, സജി പൗലോസ്, ഇ.വി. കുഞ്ഞപ്പൻ, കെ.പി. എൽദോസ്, പി.എം. വർഗീസ്, അഭിലാഷ് ബേബി,​ എ.എം. എൽദോസ് എന്നിവർ പ്രസംഗിച്ചു. ബിനു കാളിയാടൻ ക്ലാസെടുത്തു.