മൂവാറ്റുപുഴ: മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന താലൂക്ക് ലൈബ്രറി സംഗമം 18ന് ഉച്ചകഴിഞ്ഞ് 2.30ന് മൂവാറ്റുപുഴ അർബൻ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ലൈബ്രറി കൗൺസിൽ സംസ്ഥാന പ്രസിഡന്റ് ഡോ. കെ.വി. കുഞ്ഞിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തും. താലൂക്ക് പ്രസിഡന്റ് ജോഷി സ്കറിയ അദ്ധ്യക്ഷനാകും. സെക്രട്ടറി സി.കെ. ഉണ്ണി വാർഷികറിപ്പോർട്ടും 2024-25ലേക്കുള്ള ബഡ്ജറ്റും അവതരിപ്പിക്കും. ജില്ലാ ജോയിന്റ് സെക്രട്ടറി കെ.പി. രാമചന്ദ്രൻ , സംസ്ഥാന കൗൺസിൽ മെമ്പർ ജോസ് കരിമ്പന,​ ജോയിന്റ് സെക്രട്ടറി പി.കെ. വിജയൻ,​ വൈസ് പ്രസിഡന്റ് പി. അർജുനൻ എന്നിവർ സംസാരിക്കും.