ആലുവ: നാഷണൽ എക്‌സ് സർവീസ് മെൻ കോ ഓർഡിനേഷൻ കമ്മിറ്റി ആലുവ യൂണിറ്റ് കുടുംബ സംഗമം അഖിലേന്ത്യ സീനിയർ വൈസ് പ്രസിഡന്റ് വി.എസ്. ജോൺ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ടി. മുകുന്ദൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ.കെ. ശിവൻ, ജില്ല വനിതാവേദി സെക്രട്ടറി വത്സല നരേന്ദ്രനാഥ്, ടി.പി. ശ്രീകുമാർ, ട്രഷറർ കെ.യു. സെബാസ്റ്റ്യൻ, വിശ്വനാഥകുറുപ്പ്, കെ.കെ.സി. നായർ, എ.ആർ. ഷൈൻ, പി.കെ. ഗംഗാധരൻ, ടി.കെ. സജീവ്, എ.ആർ. ഷിനോജ്, പ്രഭാകരൻ പിള്ള, സി.എസ്. അജിതൻ, കെ.പി. ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.