nivya-obit-
നിവ്യ

പറവൂർ: വീടിന് സമീപത്തെ കിണറ്റിൽ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി. ഏഴിക്കര ചേലാട്ട് ആന്റണിയുടെ ഭാര്യ നിവ്യയാണ് (33) മരിച്ചത്. ഇന്നലെ രാവിലെ പത്തോടെയാണ് സംഭവം.

ആന്റണിയും മക്കളും പുറത്തുപോയി തിരിച്ചെത്തിയപ്പോൾ നിവ്യയെ കണ്ടില്ല. ഇവർ പുറത്തേക്ക് പോകുന്ന സമയത്ത് കിണറിന് സമീപത്ത് വസ്ത്രങ്ങൾ കഴുകുകയായിരുന്നു നിവ്യ. തുടർന്ന് നടത്തിയ തെരച്ചിലിൽ ഉപയോഗിക്കാത്ത കിണറ്റിൽ നിവ്യവീണുകിടക്കുന്നതാണ് കണ്ടത്. ഫിറ്റ്‌സും മറ്റുചില ശാരീരിക ബുദ്ധിമുട്ടുകളും നിവ്യക്കുണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. വസ്ത്രങ്ങൾ കഴുകുന്ന സമയത്ത് എന്തെങ്കിലും ശാരീരിക വിഷമതകൾ ഉണ്ടായപ്പോൾ കിണറിലേക്ക് വീണതാകാനാണ് സാദ്ധ്യതയെന്നാണ് നിഗമനം.

വിദേശത്തായിരുന്ന ആന്റണി ഒരുമാസം മുമ്പാണ് നാട്ടിലെത്തിയത്. മൃതദേഹം കളമശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്ന് സംസ്കരിക്കും. അങ്കമാലി പാറക്കൽ പീറ്റർ -എൽസി ദമ്പതികളുടെ മകളാണ്. ഫ്രനിൽ ആമോസ്, ഫെലിക്സ് ആബേലു എന്നിവരാണ് മക്കൾ.