വൈപ്പിൻ: ബൈക്ക് യാത്രക്കാരനായ യുവാവ് ടാങ്കർലോറിയിടിച്ച് മരിച്ചു. എടവനക്കാട് പഴങ്ങാട് മാർക്കറ്റിന് പടിഞ്ഞാറുവശം താമസിക്കുന്ന കോവിലകത്തുവീട്ടിൽ പരേതനായ മുഹമ്മദ് കോയയുടെ മകൻ തൻസീറാണ് (മുത്തു 38) മരിച്ചത്. തിങ്കളാഴ്ച രാത്രി 11.30ഓടെ പറവൂർ മാല്യങ്കര പാലത്തിന്റെ കിഴക്കേ വളവിലായിരുന്നു അപകടം. മാതാവ്: സുലൈഖ. ഭാര്യ: ഷഹ്‌ല. മക്കൾ: മുഹമ്മദ് ബിലാൽ, മുഈനുദ്ദീൻ.