
പെരുമ്പാവൂർ: ചെമ്പറക്കി നടക്കാവ് എത്തിയിൽ (മാങ്കുഴി) വീട്ടിൽ പരേതനായ അബൂബക്കറിന്റെ ഭാര്യ പാത്തുമ്മ (85) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 11ന് ചെമ്പറക്കി ജമാഅത്ത് കബർസ്ഥാനിൽ. മക്കൾ: അബ്ദുൽ ഹമീദ് (റിട്ട. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ), അബ്ദുൽ ലത്തീഫ്, അൻവർ സിദ്ദീക്ക്, ഐഷാബീവി, ഡോ. സുബൈദ (പ്രൊഫസർ.ഗവ. എൻജിനിയറിംഗ് കോളേജ്, തൃശൂർ). മരുമക്കൾ: എ. അലിയാർ (എക്‌സി. എൻജിനിയർ പി.ഡബ്‌ളിയു.ഡി, പെരുമ്പാവൂർ), ആബിദ, മൈമൂനത്ത്, റംല, പരേതനായ ഇബ്രാഹിം.