കൊച്ചി: കേരള ഫൈൻ ആർട്‌സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ മംഗളവനം പക്ഷി സങ്കേതത്തിൽ 18ന് രാവിലെ പത്തിന് 'പ്രകൃതിയും മനുഷ്യനും"ഏകദിന ചിത്രരചനാക്യാമ്പ് നടക്കും. മേയർ അഡ്വ. എം. അനിൽകുമാർ ഉദ്ഘാടനം ചെയ്യും. ടി.കെ. അനിത, സി.എസ്. ഇന്ദ്രജ, കെ.എൽ. ലിയോൺ, ഒ.സി.മാർട്ടിൻ, എം.പി.നിഷാദ്, റിഷിൻ സമൻ, സജിത്ത് പുതുക്കലവട്ടം, സനം നാരായണൻ, സാറ ഹുസൈൻ, സിന്ധു ദിവാകരൻ, ശ്രീജ പള്ളം, വി.സി. ശ്രീജിത്ത്, എസ്. സുദയദാസ്, ടി.ആർ. സുനിൽലാൽ എന്നിവർ പങ്കെടുക്കും. ക്യാമ്പിൽ വരച്ച ചിത്രങ്ങൾ ഫൈൻ ആർട്‌സ് ഹാളിൽ 22 മുതൽ ഒരാഴ്ച പ്രദർശിപ്പിക്കും. ഫോൺ: 9496366730, 9447608874.