കൊച്ചി: വേൾഡ് എക്യൂമിനിക്കൽ ക്രിസ്ത്യൻ കൗൺസിലിന്റെ വിഷൻ ആൻഡ് മിഷൻ ഇപ്ലിമെന്റേഷൻ കമ്മറ്റിയുടെ ആഗോളസമ്മേളനം ഇന്ന് മുതൽ 19 വരെ ദുബായ് സിറ്റി മാക്‌സ് സെന്ററിൽ നടക്കും. ഗോപ്പിയോ ഇന്റർനാഷണൽ ചെയർമാൻ സണ്ണി കുലത്താക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്യും. മാറുന്ന കാലത്തെ ക്രൈസ്തവസാക്ഷ്യം എന്നതാണ് സമ്മേളന വിഷയം. കേരളത്തിൽ നിന്ന് കൗൺസിൽ ഭാരവാഹികളായ ഡോ. ജോസഫ് കോട്ടൂരാൻ, ഡി. പാപ്പച്ചൻ, കുരുവിള മാത്യൂസ്, കെ.എക്‌സ് സേവ്യർ, മാത്യൂസ് ഏബ്രഹാം, വി.ജെ ഉമ്മൻ, ജോർജ് അലക്‌സാണ്ടർ എന്നിവരുൾപ്പെടെ 31 അംഗ സംഘം പങ്കെടുക്കും.