കൊച്ചി: സെൻട്രൽ ഗവൺമെന്റ് ഓഫീസേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി അവധിക്കാല ശില്പശാല സംഘടിപ്പിച്ചു. ജില്ലയിലെ 24 ഹൈസ്കൂൾ വിദ്യാർത്ഥികൾ പങ്കെടുത്തു. കൊച്ചി സർവകലാശാല, എൻ.പി.ഒ.എൽ, സി.എം.എഫ്.ആർ.ഐ തുടങ്ങിയ സ്ഥാപനങ്ങളിലെ വിദഗ്ദ്ധർ ക്ളാസുകളെടുത്തു. സമാപന ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന സ്പൈസസ് ബോർഡ് മുൻ ജോയിന്റ് ഡയറക്ടർ ഒ.ടി.എസ്. നമ്പ്യാർ വിദ്യാർത്ഥികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. സി.ജി.ഒ.എ. പ്രസിഡന്റ് എസ്. അനന്തനാരായണൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എസ്. ശശികുമാർ,ഡോ. എ.ആർ.എസ്. മേനോൻ, കെ. രവിനാഥ് എന്നിവർ സംസാരിച്ചു.