കൊച്ചി: മത്സ്യമേഖലയെ തകർച്ചയിൽനിന്ന് കരകയറ്റാനുള്ള പാക്കേജിന് കേന്ദ്ര-സംസ്ഥാന ഗവേഷണ സ്ഥാപനങ്ങളുമായി സഹകരിച്ച് സർക്കാർ രൂപം നൽകണമെന്ന് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി (ടി.യു.സി.ഐ) ആവശ്യപ്പെട്ടു. കാലാവസ്ഥാ വ്യതിയാനം മൂലം ഒരുലക്ഷത്തോളം പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഭീമമായ നഷ്ടമുണ്ടായ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളി സംഘടനകളുടെ യോഗം വിളിച്ച് ചർച്ച ചെയ്യണമെന്ന് ഐക്യവേദി പ്രസിഡന്റ് ചാൾസ് ജോർജ് ആവശ്യപ്പെട്ടു. ഇത്തവണ ചൂടിൽ ആഴക്കടലിൽ നിന്നുള്ള മത്സ്യലഭ്യത കുറഞ്ഞതായി ഐക്യവേദി ചൂണ്ടിക്കാട്ടി.