കൊച്ചി: ചിന്മയ വിശ്വവിദ്യാപീഠം കൽപ്പിത സർവകലാശാലയുടെ നേതൃത്വത്തിൽ പിറവം വെളിയനട് ചിന്മയ ഇന്റർനാഷണൽ ഫൗണ്ടേഷനിൽ ദേശീയ യുവജനസമ്മേളനം തുടങ്ങി. ഇന്ത്യൻ നോളജ് സിസ്റ്റംസ് വിഭാഗത്തിന്റെ സഹകരണത്തോടെ നടക്കുന്ന സമ്മേളനത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാഭ്യാസവിദഗ്ദ്ധരും വിദ്യാർത്ഥികളും പങ്കെടുക്കും. നോളജ് സിസ്റ്റംസ് ദേശീയ കോഓർഡിനേറ്റർ പ്രൊഫ. ഗണ്ടി എസ്. മൂർത്തി ഉദ്ഘാടനം ചെയ്തു. ചിന്മയ വിശ്വവിദ്യാപീഠം വി.സി പ്രൊഫ. അജയ് കപൂർ അദ്ധ്യക്ഷത വഹിച്ചു. സ്വാമി ശാരദാനന്ദ സരസ്വതി, ചിന്മയ വിശ്വവിദ്യാപീഠം സ്‌കൂൾ ഒഫ് ലിംഗ്വിസ്റ്റിക്‌സ് മേധാവി ഡോ. എൽ.സമ്പത്കുമാർ, ഡീൻ ഡോ.സുനിത ഗ്രാന്ധി എന്നിവർ പ്രസംഗിച്ചു.