വൈപ്പിൻ : നായരമ്പലം ഭഗവതിക്ഷേത്രത്തിൽ 10-ാമത് ഭാഗവത സപ്താഹ യജ്ഞം 19ന് ആരംഭിക്കും. കൊടകര കൊളത്തൂർ പുരുഷോത്തമൻ നായരാണ് യജ്ഞാചാര്യൻ. വൈകിട്ട് മേൽശാന്തി പെരുമിറ്റം വാസുദേവൻ നമ്പൂതിരി ദീപം തെളിക്കും. തുടർന്ന് ആചാര്യവരണം, ഭാഗവത മാഹാത്മ്യപാരായണം. തുടർന്നുള്ള ദിവസങ്ങളിൽ ഗണപതിഹോമം, സഹസ്രനാമ പാരായണം, സമൂഹപ്രാർത്ഥന. 23ന് കൃഷ്ണാവതാരം, 24ന് രുക്മിണി സ്വയംവരം, 25ന് സർവൈശ്വര്യ പൂജ. 26ന് ഉച്ചക്ക് യജ്ഞസമർപ്പണം.