വൈപ്പിൻ: എളങ്കുന്നപ്പുഴ മർച്ചന്റ്‌സ് അസോസിയേഷൻ വാർഷികം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എസ്.ജെ. ഗലീലിയോ അദ്ധ്യക്ഷനായി. ഡിലൈറ്റ്‌പോൾ, എ.ജെ. റിയാസ്, പോൾ ജെ. മാമ്പിള്ളി, സി.ജെ. അമൽ, കെ. ഗോപാലൻ,​ വി.കെ. ജോയി, മാത്തൻ ആക്കനത്ത് എന്നിവർ സംസാരിച്ചു. മുതിർന്ന അംഗങ്ങൾക്ക് പെൻഷൻ വിതരണം ചെയ്തു. ഭാരവാഹികളായി എസ്.ജെ. ഗലീലിയോ (പ്രസിഡന്റ്), ദേവസി പാലക്കൽ (വൈസ് പ്രസിഡന്റ്), എ. ജെ. സ്റ്റീഫൻ (സെക്രട്ടറി), ജോയി തോമസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.