വൈപ്പിൻ: കുഴുപ്പിള്ളി കൃഷിഭവന്റെ നേതൃത്വത്തിൽ പഴങ്ങളുടെ പ്രദർശനവും വില്പനയും നടത്തി. കർഷകർ വിളയിച്ചെടുത്ത ഫലങ്ങൾ പഞ്ചായത്ത് ഓഫിസിന് മുന്നിലാണ് പ്രദർശിപ്പിച്ചത്. പ്രീയൂർ, അൽഫോൺസ, കാലാപ്പാടി, ചന്ദ്രക്കാരൻ തുടങ്ങിയ 22 ഇനം മാങ്ങകൾ,​ ചക്ക, ചാമ്പക്ക, സപ്പോട്ട, വാഴപ്പഴം, പപ്പായ എന്നിവയായിരുന്നു പ്രധാന ഇനങ്ങൾ. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ, വൈസ് പ്രസിഡന്റ് സാജിത്ത്, പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. നിബിൻ, വൈസ് പ്രസിഡന്റ് സിനി ജെയ്‌സൺ, കൃഷി ഓഫീസർ ഷജ്‌ന, കൃഷി അസി. ഡയറക്ടർ വിദ്യ ഗോപിനാഥ്, ഡെപ്യൂട്ടി ഡയറക്ടർ ടാനി തോമസ് എന്നിവർ പങ്കെടുത്തു.