y

തൃപ്പൂണിത്തുറ: ഉദയംപേരുർ പഞ്ചായത്തിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ എറണാകുളം ജല അതോറിറ്റി ചീഫ് എൻജിനിയറുടെ ഓഫീസിനു മുൻപിൽ നടത്തുന്ന രാപകൽ റിലേ സത്യഗ്രഹ സമരത്തിന് പിന്തുണയേകി ഉദയംപേരൂർ കോൺഗ്രസ് നോർത്ത്- സൗത്ത് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ സമരം കെ. ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഉദയംപേരൂർ നോർത്ത് മണ്ഡലം പ്രസിഡന്റ്‌ ടി. വി. ഗോപിദാസ് അദ്ധ്യക്ഷനായി. സൗത്ത് മണ്ഡലം പ്രസിഡന്റ്‌ കമൽ ഗിപ്ര, ഡി.സി.സി സെക്രട്ടറിമാരായ രാജു പി. നായർ, ആർ.കെ. സുരേഷ് ബാബു, ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ സാജു പൊങ്ങലായി, മത്സ്യത്തൊഴിലാളി കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ്‌ ഇ.എസ്. ജയകുമാർ, ബ്ലോക്ക്‌ കമ്മിറ്റി അംഗങ്ങളായ കെ.വി. രത്നാകരൻ, ഹനീഷ്‌ ഉണ്ണി എന്നിവർ പ്രസംഗിച്ചു.