കരുമാല്ലൂർ: എസ്.എൻ.ഡി.പി യോഗം കരുമാലൂർ ശാഖയിലെ ഡോ. പൽപ്പു സ്മാരക കുടുംബ യൂണിറ്റ് യോഗം കോണുള്ളിൽ ദിനൂപിന്റെ വസതിയിൽ ചേർന്നു. ടി.ബി. ശ്രീകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം പറവൂർ യൂണിയൻ സെക്രട്ടറി ഷൈജു മനയ്ക്കപ്പടി ഉദ്ഘാടനം ചെയ്തു. യോഗം ഡയറക്ടർ പി.എസ്. ജയരാജ് മുഖ്യപ്രഭാഷണം നടത്തി. ശാഖാ കൺവീനർ ടി.ആർ. അരുഷ്, യൂണിറ്റ് കൺവീനർ ടി.എസ്. അജയകുമാർ,
എം.ജി. ഗിനിഷ്, കെ.സി. ബാബു, സി.കെ. ബാബു, കെ.പി. ഭരതൻ, കെ.ആർ. പൊന്നപ്പൻ കരുമാല്ലൂർ, ഇ.സി. ബാബു, കെ.സി. സാബു എന്നിവർ പ്രസംഗിച്ചു.