തൃപ്പൂണിത്തുറ: ഉദയംപേരൂർ ഗ്രാന്മ സൗഹൃദവേദി മെഗാ വിദ്യാഭ്യാസ അവാർഡ് സംഘടിപ്പിക്കുന്നു. ജൂൺ 9 ന് വൈകിട്ട് 5 ന് തെക്കൻ പറവൂർ ശ്രീയോഗേശ്വര ഓഡിറ്റോറിയത്തിൽ കവിയും ഗാനരചയിതാവുമായ വയലാർ ശരത്ചന്ദ്രവർമ്മ ഉദ്ഘാടനം ചെയ്യും. ഉദയംപേരൂർ പഞ്ചായത്തിലെ എസ്.എസ്.എൽ.സി, പ്ലസ്ടു, സി.ബി.എസ്.ഇ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെയും വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെയും ചടങ്ങിൽ ആദരിക്കും. അപേക്ഷകൾ ജൂൺ ഒന്നിന് മുമ്പ് സമർപ്പിക്കണമെന്ന് മുഖ്യ രക്ഷാധികാരി ഫാ. വർഗ്ഗീസ് മാമ്പിള്ളിൽ, ചെയർമാൻ എം.എൽ. സുരേഷ്, കൺവീനർ ശ്രീജിത്ത് ഗോപി, ട്രഷറർ എൻ.ടി. രാജേന്ദ്രൻ എന്നിവർ പറഞ്ഞു. വിവരങ്ങൾക്ക്: 8547274019, 9562977333