തൃപ്പൂണിത്തുറ: ശ്രീവെങ്കടേശ്വര മന്ദിരത്തിലെ (എമ്പ്രാന്മഠം) പ്രതിഷ്ഠാദിനം 18 ന് ആഘോഷിക്കും. രാവിലെ 6 ന് പുണ്യാഹം, അഷ്ടദ്രവ്യ ഗണപതിഹോമം, വായുസ്തുതി പുരശ്ചരണഹോമം, ശേഷമന്ത്രഹോമം, തത്വഹോമം, അഷ്ടാക്ഷര മന്ത്രഹോമം, കലാശാഭിഷേകം, മഹാപൂജ, വൈകിട്ട് 6.30 ന് ചിദംബരം ഡാൻസ് അക്കാഡമി അവതരിപ്പിക്കുന്ന നൃത്തനൃത്ത്യങ്ങൾ, രംഗപൂജ എന്നിവ നടക്കും.