കൊച്ചി: റേഡിയോ ശ്രോതാക്കളുടെ ജില്ലാ കൺവെൻഷൻ 19ന് രാവിലെ പത്തിന് പട്ടിമറ്റം പ്രിയദർശിനി ഓഡിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്യും. റേഡിയോയും അനൗപചാരിക വിദ്യാഭ്യാസവും എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് സി.കെ.സോമൻ, മുൻ പ്രസിഡന്റ് പി.ആർ. രഘു, വർക്കി പട്ടിമറ്റം എന്നിവർ പങ്കെടുക്കും.
കൊച്ചി ആകാശവാണി മേധാവി പി.ബാലനാരായണൻ, അസി.ഡയറക്ടർ വി. ഉദയകുമാർ എന്നിവരെ ആദരിക്കും.